പ്രവാസി വ്യവസായി മലയാളി യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്: ഇൻകാസ് യുഎഇ ഘടകത്തിൽ പൊട്ടിത്തെറി

News Desk
1 Min Read

ദുബായ്: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രവാസി സംഘടനാ നേതാവിനെതിരെ പാർട്ടി നടപടിയെടുക്കാത്തതിനെ തുടർന്ന് കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസിന്റെ യുഎഇ ഘടകത്തിൽ പൊട്ടിത്തെറി.

ആരോപണവിധേയർക്കെതിരെ സംഘടനാതലത്തിൽ നടപടി ഉണ്ടാകാത്തതിൽ പ്രക്ഷുബ്ധരായ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

സംഘടനയിലെ ഉന്നത നേതാവിനെതിരെ ഗുരുതര ലൈംഗികാരോപണം ഉയർന്നിട്ടും പാർട്ടി നടപടി സ്വീകരിക്കാത്തതിൽ വലിയ അമർഷമാണ് ഉയരുന്നത്. ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രവർത്തകർ തങ്ങളുടെ കടുത്ത വിയോജിപ്പ് പരസ്യമാക്കി കഴിഞ്ഞു. ആരോപണവിധേയരെ ഉടനടി ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിമാർ അടക്കം പങ്കെടുത്ത പൊതുപരിപാടികളിൽ ആരോപണവിധേയരായ നേതാക്കൾ പങ്കെടുത്തതിലും പ്രവർത്തകർക്ക് കടുത്ത പ്രതിഷേധമുണ്ട്.

എന്നാൽ, തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഇതുവരെ വ്യക്തത വരുത്താനോ വിശദീകരണം നൽകാനോ ആരോപണവിധേയർ തയ്യാറായിട്ടില്ല. വിഷയത്തിൽ മാന്യമായ നിലപാട് പാർട്ടി സ്വീകരിച്ചില്ലെങ്കിൽ പരസ്യപ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പ്രവർത്തകരുടെ തീരുമാനം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!