മംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം. മംഗളൂരുവിലെ ശ്രീനിവാസ കോളേജിലാണ് റാഗിംഗിന്റെ പേരി മർദ്ദനമുണ്ടായത്. രണ്ട് ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചതായി പരാതി. കറുത്ത ഷൂ ധരിച്ചതിന്റെ പേരിലായിരുന്നു മർദനം. ആദർശ്, ജസിൻ ഖാദർ എന്നീ വിദ്യാർത്ഥികൾക്കാണ് മർദനമേറ്റത്. ഇരുവരും മലയാളികളാണ്.
വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു. ജൂനിയർ വിദ്യാർത്ഥികളെ മർദിച്ചതും മലയാളി വിദ്യാർത്ഥികളാണെന്നാണ് ലഭ്യമാകുന്ന വിവരം. പരാതിയിൽ കേസെടുത്ത് പാണ്ഡേശ്വർ പൊലീസ്. ലോജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.6 രണ്ടാം വർഷ വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്. ഗുജ്ജാരകെരേയിലെ ചായക്കടയ്ക്ക് സമീപത്ത് വച്ചായിരുന്നു മർദ്ദനം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
