ഫോട്ടോ: ഫയൽ
ഇന്റർനാഷണൽ ഡസ്ക്: സഊദി അറേബ്യയ്‌ക്കെതിരായ തങ്ങളുടെ സമുദ്ര ഉപരോധം തുടരുന്നെന്ന് പ്രഖ്യാപിച്ച യമനിലെ വിമതരായ ഹൂതികൾ വീണ്ടും സഊദി എണ്ണ കപ്പൽ ആക്രമിച്ചു. ചെങ്കടലിലെ യാൻബുവിൽ എണ്ണയുമായി പോകുന്നതിനിടെ സഊദി എണ്ണ ടാങ്കർ ആക്രമിച്ചതായി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ബുധനാഴ്ച പറഞ്ഞു.
യെമനിലെ ചെങ്കടൽ തുറമുഖ നഗരമായ യാൻബുവിന്റെ തീരത്ത് സഊദി എണ്ണ ടാങ്കറിന് നേരെ ബുധനാഴ്ച മിസൈൽ ആക്രമണം നടത്തിയതായി ഇറാനുമായി സഖ്യമുണ്ടാക്കുന്ന ഹൂത്തികൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
“വടക്കൻ ചെങ്കടലിൽ, യാൻബു തീരത്ത് വെച്ചാണ് സഊദി എണ്ണ ടാങ്കർ ‘വഫ’യെ ആക്രമിച്ചതെന്ന് ഹൂതികൾ പറഞ്ഞു. നിരവധി ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. യുദ്ധത്തിന്റെ തുടക്കം മുതൽ ആക്രമിക്കുന്ന എട്ടാമത്തെ കപ്പലാണിതെന്ന് ഹൂതികൾ കൂട്ടിച്ചേർത്തു.
അതേസമയം, സംഭവവുമായി ബന്ധപെട്ടു ചോദിച്ചതിന് സഊദി ഉദ്യോഗസ്ഥർ പ്രതികരിച്ചില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
