സഊദിയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

malayalampress
1 Min Read

ദമാം: കിഴക്കൻ സഊദിയിലെ ദമാമിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി വടക്ക് മഠത്തിൽ സുരേഷ് കുമാർ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് തിരിച്ചെത്തിയ സുഹൃത്തുക്കളാണ് സുരേഷ് കുമാറിനെ മരിച്ചനിലയിൽ കണ്ടത്. രാവിലെ റെസ്റ്റോറന്‍റില്‍ വെച്ച് കുഴഞ്ഞ് വീഴുകയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നുവെന്നാണ് വിവരം.

മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ 27 വർഷമായി ദമ്മാമിൽ പ്ലംബർ, ഇലക്ട്രീഷ്യൻ ജോലികളിൽ ഏർപ്പെട്ടിരുന്നു സുരേഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണ്.

സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭാംഗവുമായ നാസ് വക്കത്തി​ന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്. ഭാര്യ: ജയലക്ഷ്മി. മക്കൾ: പ്രണവ്, പവിത്ര

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!