സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നേരം പുലരുവോളം തുടർച്ചയായ അപായ മുന്നറിയിപ്പ്

malayalampress
1 Min Read

റിയാദ്: സഊദിക്ക് നേരയുള്ള ഹൂതി ആക്രമണ ഭീഷണി തുടരുന്നു. ഏറ്റവും ഒടുവിൽ ശനിയാഴ്ച പുലർച്ചെ വരെ റിയാദ് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ അപായ സൈറൺ മുഴക്കി. റിയാദിന്ഖ പുറമെ അൽ ഖർജ് ഖമീസ് മുഷൈത്, ജിദ്ദ, തായിഫ്, യാൻബു, അൽ ഉല, ഫറസൻ എന്നിവിടങ്ങളിൽ ആണ് അപായ സൈറൺ മുഴക്കിയത്. എന്നാൽ, അൽപ സമയത്തിന് ശേഷം അപകട സാധ്യത ഒഴിഞ്ഞതായും സഊദി സിവിൽ ഡിഫൻസ് അറിയിച്ചു.

സഊദി നാഷണൽ എമർജൻസി ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് അതിശക്തമായ ശബ്ദത്തോടുകൂടിയ ജാഗ്രതാ സന്ദേശങ്ങൾ ഫോണുകളിലേക്ക് നേരിട്ടെത്തിയത്. ഫോണുകൾ സൈലന്റ് മോഡിലായിരുന്നെങ്കിൽ പോലും ഉച്ചത്തിലുള്ള പ്രത്യേക ശബ്ദത്തോടെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട സന്ദേശങ്ങൾ പലരെയും തുടക്കത്തിൽ പരിഭ്രാന്തരാക്കി.

അപായ മുന്നറിയിപ്പ്, പിൻവലിക്കൽ

ശനിയാഴ്ച പുലർച്ചെ വരെ വിവിധ ഘട്ടങ്ങളിൽ നൽകിയ അപായ സൈറൺ മുന്നറിയിപ്പ് പിന്നീട് പിൻവലിച്ച് അപകടവസ്ഥ ഒഴിഞ്ഞതായും സഊദി സിവിൽ ഡിഫൻസ്ടാ പറഞ്ഞു.

പൊതുജനങ്ങൾ ശ്രദ്ധിക്കണം, ഇക്കാര്യങ്ങൾ 👇

‎അതേ സമയം ആളുകൾ കൂട്ടം ചേരരുതെന്നും ഫോട്ടോ എടുക്കരുതെന്നും സിവിൽ ഡിഫൻസ്‌ നിർദ്ദേശിച്ചു. അപകടം ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യാ പ്രദേശങ്ങളിലുള്ളവർ 911 എന്ന എമർജൻസി നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളവർ 998 എന്ന നമ്പറിലും ബന്ധപ്പെടണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

നേരത്തെ മേൽ പരാമർശിച്ച നഗരങ്ങളിൽ സിവിൽ ഡിഫൻസ്‌ അപകട നില മുന്നറിയിപ്പ് നൽകിയിരുന്നു. വാഹനമോടിക്കുമ്പോൾ മുന്നറിയിപ്പ് ലഭിച്ചാൽ, പാലങ്ങളിൽ നിന്നും ഉയരമുള്ള കെട്ടിടങ്ങളിൽ നിന്നും മാറി റോഡിന്റെ വശത്തേക്ക് വാഹനം നിർത്തണമെന്നും മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകണമെന്നും മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ ജനാലകൾക്കരികെ നിന്ന് മാറി നിൽക്കണമെന്നും തുറന്ന സ്ഥലങ്ങളിലേക്ക് പോകുകയോ ബാൽക്കണിയിലും മേൽക്കൂരകളിലും നിൽക്കുകയോ ചെയ്യരുതെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!