ന്യൂഡൽഹി: ടിക്കറ്റ് പരിശോധനയ്ക്കിടെ വസ്ത്രം വലിച്ചുകീറി ടി.ടി.ഇ അപമാനിച്ചെന്ന പരാതിയിൽ നാടകീയ വഴിത്തിരിവ്. സെപ്തംബർ 16ന് ദനാപൂർ- സെക്കന്തരാബാദ് എക്സപ്രസിലാണ് സംഭവം. ടിക്കറ്റില്ലാതെ .യാത്ര ചെയ്ത രാധിക തിവാരിയാണ് ടി.ടി.ഇയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്.
ടിക്കറ്റ് പരിശോധനയ്ക്കിടെ യുവതിയോട് ടി.ടി.ഇ ടിക്കറ്റ് ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ടിക്കറ്റില്ലാതിരുന്ന യുവതി പണം നൽകാമെന്നും തന്റെ സഹോദരൻ റെയിൽവേയിലാണെന്നും പറഞ്ഞു.
എന്നാൽ ടി.ടി.ഇ ചോദ്യങ്ങൾ തുടർന്നതോടെ ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടെ യുവതി സഹോദരനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. പിന്നീട് ടി.ടി.ഇ മോശമായി സ്പർശിക്കാൻ ശ്രമിച്ചെന്നും ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് യുവതി സ്വന്തം വസ്ത്രം വലിച്ചുകീറാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ ജംഗിഷനിൽ വച്ച് സ്ഥലത്തെത്തിയ റെയിൽവേ സുരക്ഷാ സേനയും പൊലീസും സഹയാത്രക്കാരുടെ മൊഴിയും ടി.ടി.ഇ ചിത്രീകരിച്ച വീഡിയോയും പരിശോധിച്ചു. ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റില്ലെന്നും യുവതി മനഃപൂർവ്ം കേസിൽ കുടുക്കാൻ ശ്രമിച്ചതാണെന്നും പരിശോധനയിൽ തെളിഞ്ഞു. പിന്നാലെ യുവതിക്ക് പിഴ ചുമത്തി. എന്നാൽ വ്യാജ ആരോപണമുന്നയിച്ച് .യുവതിക്കെതിരെ മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. ഔദ്യോഗിക കൃത്യ നിർവഹിണത്തിനിടെ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനാണ് റെയിൽവേ അധികൃതരുടെ തീരുമാനം. കൂടാതെ ഇത്തരം വ്യാജ ആരോപണങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് ബോഡി ക്യാമറകളുടെ ആവശ്യകതയെ കുറിച്ചും സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
