കണ്ണൂർ: കൊളവല്ലൂർ പിആർഎം സ്കൂളിൽ റാഗിങ്. പ്ലസ് വൺ വിദ്യാർഥിക്കാണ് സീനിയേഴ്സിൻ്റെ ക്രൂര മർദനമേറ്റത്. സീനിയർ വിദ്യാർഥികൾ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
കാൻ്റീനിൽ ഭക്ഷണം കഴിക്കുമ്പോൾ പുറകിലേക്ക് വലിച്ചിട്ട് മർദിച്ചുവെന്ന് വിദ്യാർഥി പറഞ്ഞു. കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. 40 ഓളം പേർ ചേർന്നാണ് മർദിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. ശരീരം നിവർത്തി നടക്കുന്നെന്ന് പറഞ്ഞായിരുന്നു മർദനം എന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി കൊടുത്തു. സംഭവത്തെ തുടർന്ന് സീനിയർ വിദ്യാർഥികളെ സ്കൂൾ അധികൃതർ സസ്പെൻ്റ് ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
