കാഞ്ഞങ്ങാട്: ഏഴുവയസ്സുകാരിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാലോം അതിരുമാവ് പാപ്പിനി വീട്ടില്‍ പി സനീഷിനെയാണ് (33) ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികതടവ് അനുഭവിക്കണം.
വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പോക്‌സോ ആക്ട് പ്രകാരം 30 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ആണ് ശിക്ഷ. (പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധികതടവ്).ഇതുകൂടാതെ ഐപിസി 449 പ്രകാരം 10 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധികതടവ്).
ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2023 മുതല്‍ വിവിധ ദിവസങ്ങളിലാണ് കുട്ടി പീഡനത്തിന് ഇരയായത്. രാത്രി സമയങ്ങളില്‍ കുട്ടി താമസിക്കുന്ന വീട്ടിലെത്തുന്ന പ്രതി, കുട്ടി ഉറങ്ങുമ്പോള്‍ തൊട്ടടുത്ത മുറിയിലേക്ക് എടുത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ അന്നത്തെ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രനാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന്‍ ഹാജരായി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
