- ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്ന്
- ഇറാനുമായി ബന്ധമുള്ള മിലിഷ്യകളാണ് ഇത് നടത്തിയത്… പ്രതികരിക്കാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണെന്ന് സഊദി .
റിയാദ്: സഊദി കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും പെട്രോളിയം കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണ ശ്രമം. എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സ്ഫോടക ഡ്രോണുകൾ എത്തിയതായും നിരവധി ഡ്രോണുകൾ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലും റിയാദ് മേഖലയിലും എണ്ണ പ്ലാന്റുകൾ ലക്ഷ്യമിടാൻ ശ്രമിച്ച നിരവധി ഡ്രോണുകൾ വ്യോമ പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചതായി ഊദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാഖി പ്രദേശത്ത് നിന്നാണ് ഈ ഭീകരാക്രമണ ശ്രമങ്ങൾ ഉണ്ടായതെന്നും ഇറാനുമായി ബന്ധമുള്ള തീവ്രവാദ മിലിഷ്യകളാണ് ഇവ നടത്തിയതെന്നും മേജർ ജനറൽ അൽ മാലികി വിശദീകരിച്ചു. സ്വയം പ്രതിരോധിക്കാനുള്ള സഊദിയുടെ അന്തർലീനമായ അവകാശത്തെയും അതിന്റെ കഴിവുകളെയും ഉചിതമായ സമയത്തും സ്ഥലത്തും പ്രതികരിക്കാനുള്ള അവകാശത്തെയും ഊന്നിപ്പറഞ്ഞു.
ഇറാനുമായി ബന്ധമുള്ള മിലിഷ്യകളാണ് ഇത് നടത്തിയതെന്ന് വ്യക്തമാക്കിയ സഊദി അഅറേബ്യ, അതിശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് നൽകിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
