ബെംഗളൂരു: വിവാഹ സത്കാര ചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നവവരന് മരിച്ച നിലയില്‍. കര്‍ണാടകയിലെ ബല്ലാരിയിലാണ് സംഭവം. സമതാ നഗര്‍ സ്വദേശി നബി റസൂല്‍ (27) ആണ് മരിച്ചത്.
വിവാഹത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ചടങ്ങുകള്‍ക്ക് ശേഷം രാത്രി നബി റസൂലിന് ഒരു സുഹൃത്തിന്റെ ഫോണ്‍ കോള്‍ വരികയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ ഇയാള്‍ ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഇന്ന് പുലര്‍ച്ചെ രണ്ടോടെ വീടിന് സമീപത്തായി മൃതദേഹം കണ്ടെത്തുകയായിരുന്നു.
നബി റസൂലിന്റെ ദേഹത്ത് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ട് വെട്ടേറ്റതിന്റെ പരുക്കുകളുണ്ട്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. വിവാഹമോചിതയായ യുവതിയുമായി പ്രണയത്തിലായിരുന്നു നബി റസൂല്‍. വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ ഇരുവരും വീടുവിട്ട് ഇറങ്ങിപ്പോയി. എന്നാല്‍, പിന്നീട് ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹം നടക്കുകയായിരുന്നു.
അതിനു ശേഷവും യുവതിയുടെ കുടുംബത്തിലെ ചിലര്‍ക്ക് ഈ വിവാഹത്തോട് കടുത്ത എതിര്‍പ്പുണ്ടായിരുന്നതായാണ് വിവരം. അതിനാല്‍ ഇതൊരു ദുരഭിമാനക്കൊലയാണെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ബല്ലാരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
