നെടുമ്പാശ്ശേരിയിൽ രണ്ട് കോടിയുടെ സ്വർണമിശ്രിതം കടത്താൻ ശ്രമം; ദമ്പതിമാര്‍ പിടിയില്‍

News Desk
0 Min Read

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി ദമ്പതിമാര്‍ പിടിയില്‍. തമിഴ്നാട് സ്വദേശികളായ റിഫ്‌നാസ് ഹമീദ് മുഹമ്മദ് ഷെരീഫ് (26), ഭാര്യ ജനോഫര്‍ ഖാദര്‍ ബീവി ഉമര്‍ ഫാറൂഖ് (23) എന്നിവരാണ് പിടിയിലായത്.

ജൂലൈ 13-നാണ് സംഭവം. അബുദാബിയില്‍നിന്നുള്ള വിമാനത്തിലാണ് ഇരുവരും എത്തിയത്. കസ്റ്റംസ് പരിശോധനയിലാണ് ഇവര്‍ ധരിച്ചിരുന്ന പാന്റിന്റെ അരക്കെട്ടില്‍ മിശ്രിത രൂപത്തില്‍ സ്വര്‍ണം കണ്ടെത്തിയത്.

1353.92 ഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിക്കുന്ന അളവിലുള്ള മിശ്രിതമാണ് കണ്ടെത്തിയത്. ഇതിന് വിപണിയില്‍ 1.93 കോടി രൂപയ്ക്കുമേല്‍ വില വരും. ഇരുവരെയും അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article