കോഴിക്കോട്: ഫുട്‌ബോൾ ലോകകപ്പ് ഫൈനലിന്റെ ഭാഗമായി സംസ്ഥാനത്തെ കൂടുതൽ സ്‌കൂളുകൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ഉള്ള ഭവൻസിന്റെ മൂന്ന് സ്‌കൂളുകൾക്കും അവധിയായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒരുമിച്ച് ഫൈനൽ മത്സരം ആസ്വദിക്കാനുള്ള അവസരം നൽകുന്നതിനായി വിദ്യാലയം തിങ്കളാഴ്ച അവധി ദിനമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് ഭവൻസ് പ്രിൻസിപ്പൽ അറിയിച്ചു.
കൊച്ചി മരടിലുള്ള ഗ്രിഗേറിയൻ പബ്ലിക് സ്‌കൂളും നേരത്തെ ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ കളി കണ്ടതിനുശേഷം തിങ്കളാഴ്ച രാവിലെ കുട്ടികൾക്ക് സ്‌കൂളിലെത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് അവധി നൽകിയിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
