ഒമാനിൽ ഭൂചലനം; 5.4 തീവ്രത

malayalampress
0 Min Read

സലാല: ഒമാനിൽ ഭൂചലനം. സലാലയുടെ തെക്കുപടിഞ്ഞാറായാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അറബിക്കടലിൽ ഭൂകമ്പം ഉണ്ടായതെന്ന് സഊദി ജിയോളജിക്കൽ സർവേയുടെ നാഷണൽ സീസ്മിക് മോണിറ്ററിംഗ് നെറ്റ്‌വർക്കിന്റെ സ്റ്റേഷനുകൾ അറിയിച്ചു.

ഒമാൻ സുൽത്താനേറ്റിലെ സലാല നഗരത്തിന്റെ തെക്ക് പടിഞ്ഞാറായി റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രേഖപ്പെടുത്തിയതെന്നും കേന്ദ്രം അറിയിച്ചു.

ഇന്ന് (വെള്ളിയാഴ്ച) 7/17/2026 വൈകുന്നേരം 15:01:33 ന് ഭൂകമ്പം ഉണ്ടായതായും അറബിക്കടലിൽ സലാല നഗരത്തിന് ഏകദേശം 198 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതായും അതോറിറ്റി വിശദീകരിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article