സഊദിക്ക് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം 

malayalampress
1 Min Read
  • വിമാനങ്ങൾ റദ്ദ് ചെയ്തു, വഴി തിരിച്ചുവിട്ടു

റിയാദ്: സഊദി അറേബ്യയുടെ തെക്കൻ മേഖലയിലേക്ക് ഭീകരവാദികളായ ഹൂത്തി മിലിഷ്യകൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളുടെ ഭീഷണിയെ വ്യോമ പ്രതിരോധ സേന നേരിട്ടതായി സഊദി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു. എന്നാൽ, ഇത് സംബന്ധിച്ച കൂടുതൽ വിശദീകരണങ്ങൾ പുറത്ത് വിട്ടിട്ടില്ല.

യമനിലെ സൻആ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ ലക്ഷ്യമാക്കി സായുധ സേന ആക്രമണം നടത്തിയതായി യെമൻ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ഇറാനിയൻ വിമാനം യെമനിൽ ഇറങ്ങുന്നത് തടയുന്നതിനാണ് ഈ നടപടിയെന്നാണ് വിശദീകരണം. ഇറാൻ വിമാനം സ്വീകരിക്കാനും യെമൻ ദേശീയ വ്യോമയാന വിമാനത്താവളം ഔദ്യോഗിക വിഭാഗം ഉപയോഗിക്കുന്നത് തടയാനും ഹൂത്തി സംഘം നീക്കം നടത്തിയതിനെ തുടർന്നാണ് ഇത്തരമൊരു നീക്കം യമൻ സൈന്യം നടത്തിയത്.

ദേശീയ പരമാധികാരത്തിന്റെ സംരക്ഷണവും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്, ഏതെങ്കിലും ഫീൽഡ് വികസനങ്ങൾ നേരിടാനും ബാധകമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഉചിതമായ നടപടികൾ സ്വീകരിക്കാനും സായുധ സേനയുടെ സന്നദ്ധത മന്ത്രാലയം ഊന്നിപ്പറഞ്ഞു.

അതിനിടെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ വിവിധ വിമാനതാവളങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ നിർത്തിവെക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article