2026 ലോകകപ്പ് ഫുട്ബോൾ അതിന്റെ ഏറ്റവും ആവേശകരമായ അന്ത്യത്തിലേക്ക് എത്തിനിൽക്കുകയാണ്. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ കഴിഞ്ഞപ്പോൾ ലോകം കാത്തിരുന്ന സെമിഫൈനൽ ലൈനപ്പ് തയാറായിക്കഴിഞ്ഞു. ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ വീഴ്ത്തി ടൂർണമെന്റിലെ ഫേവറിറ്റുകളായ ഫ്രാൻസ് സെമിയിലേക്ക് മാർച്ച് ചെയ്യുമ്പോൾ, മുന്നിലുള്ളത് കരുത്തരായ സ്പെയിനാണ്.
2024 യൂറോ കപ്പിൽ തങ്ങളെ വീഴ്ത്തിയ സ്പെയിനിനെതിരെ ദിദിയെ ദെഷാമിന്റെ പടയാളികൾക്ക് ഇതൊരു പ്രതികാര പോരാട്ടം കൂടിയാണ്. മറുഭാഗത്ത്, നോർവേയെ തകർത്ത ഇംഗ്ലണ്ടും സ്വിറ്റ്സർലൻഡിനെ മറികടന്ന അർജന്റീനയും നേർക്കുനേർ വരുമ്പോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ക്ലാസിക് സെമിഫൈനലിനാണ് കളം ഒരുങ്ങുന്നത്.
കൗതുകകരമെന്നു പറയട്ടെ, ടൂർണമെന്റിന് മുൻപ് സീഡിങ് ലഭിച്ച ആദ്യ നാല് ടീമുകൾ തന്നെയാണ് അവസാന നാലിലും ഇടംപിടിച്ചിരിക്കുന്നത്. ടീമുകൾ ലോകകിരീടത്തിനായി തന്ത്രങ്ങൾ മെനയുമ്പോൾ, അണിയറയിൽ മറ്റൊരു പോരാട്ടം കൂടി സജീവമാണ്–വ്യക്തിഗത പുരസ്കാരങ്ങൾക്കായുള്ള പോരാട്ടം. ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരന് നൽകുന്ന ‘ഗോൾഡൻ ബോൾ’ പുരസ്കാരം ഇത്തവണ ആരുടെ കൈകളിലെത്തുമെന്നത് പ്രവചനാതീതമാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
