വീട്ടിൽ അതിക്രമിച്ച് കയറി ഡെലിവറി ഏജന്‍റിന്‍റെ നഗ്നതാ പ്രദ‍ർശനം; വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്

malayalampress
1 Min Read

ബെംഗളൂരുവിൽ ഓൺലൈൻ ഷോപ്പിംഗ് പാർസൽ എത്തിക്കാനായി വീട്ടിലെത്തിയ ഡെലിവറി ജീവനക്കാരനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് യുവതി. വീട്ടിൽ അതിക്രമിച്ച് കയറിയ ഡെലിവറി ഏജന്‍റ് അശ്ലീലമായി പെരുമാറിയെന്നും അശ്ലീല പ്രദർശനം നടത്തിയെന്നും യുവതി ആരോപിച്ചു.

യുവതിയുടെ പരാതിയെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ യുവതി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പിന്നാലെ വീഡിയോ വൈറലായി.

വീട്ടിൽ കയറി അശ്ലീല പ്രദ‍ർശനം

പാർസൽ കൈമാറിയ ശേഷം ഡെലിവറി ജീവനക്കാരൻ ശുചിമുറി ഉപയോഗിക്കാൻ അനുമതി ചോദിച്ചു. താൻ വീട്ടിൽ ഒറ്റയ്ക്കായതിനാൽ പലതവണ വിസമ്മതിച്ചെന്നും സമീപത്തെ മറ്റെവിടെയെങ്കിലും സൗകര്യം കണ്ടെത്താൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവതി അവകാശപ്പെട്ടു.

എന്നാൽ, ഇത് അവഗണിച്ച ഡെലിവറി ജീവനക്കാരൻ വീട്ടിലേക്ക് കയറുകയും ശുചിമുറി ഉപയോഗിച്ച ശേഷം പുറത്തുവന്ന് അശ്ലീല ആംഗ്യം കാണിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഡെലിവറി ജീവനക്കാരന്‍റെ പ്രവ‍ൃക്കി തന്നിൽ കനത്ത മാനസികാഘാതം ഏൽപ്പിച്ചെന്നും യുവതി വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article