35 വർഷത്തെ പ്രവാസജീവിതം, കണ്ണീരണിഞ്ഞ് ജന്മനാട്; റിയാദിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സംസ്കരിച്ചു

News Desk
1 Min Read

റിയാദ്: അസുഖബാധിതനായി റിയാദിൽ അന്തരിച്ച തിരുവനന്തപുരം സ്വദേശി മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.

35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു ബാബു നാരായണൻ. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം പിന്നീട് താമസസ്ഥലത്ത് മടങ്ങി. എന്നാൽ, രാത്രിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ നാരായണന്റെ മകനാണ്. ഭാര്യ: രമ്യ ടി. മക്കൾ: രാഹുൽ, ഗോകുൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി ജീവകാരുണ്യ വിഭാഗം ആവശ്യമായ ഏകോപനവും സഹായവും നൽകി. തുടർന്ന് മൃതദേഹം കുടുംബവീട്ടിലെത്തിച്ച ശേഷം കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിൽ സംസ്കരിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article