സ്റ്റേഷൻ മാറിയിറങ്ങിയ സ്ത്രീ കാൽവഴുതി ട്രാക്കിൽ വീണു; മറ്റൊരു ട്രെയിൻ ഇടിച്ച് ദാരുണാന്ത്യം

News Desk
0 Min Read

ആലപ്പുഴ: ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം മുളന്തുരുത്തി സ്വദേശി രത്നമ്മ കെ ആർ ആണ് ട്രെയിൻ തട്ടി മരിച്ചത്. 61 വയസായിരുന്നു.

ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. സ്റ്റേഷൻ മാറി ചെറിയനാട് ഇറങ്ങിയ രത്നമ്മ കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് വീണപ്പോൾ മറ്റൊരു ട്രെയിൻ ഇടിച്ചായിരുന്നു മരണം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article