വാഷിങ്ടൺ : ഇറാനുമായുള്ള സമാധാന കരാറിൽ ഒപ്പുവെക്കുന്നതിന് മുന്‍പ് സൈനിക ബലം ശക്തിപ്പെടുത്തുന്നതിനായി ആയുധനിര്‍മാണ നിയമം ട്രംപ് നടപ്പാക്കിയതായി റിപ്പോര്‍ട്ട്.
ഇറാനെതിരെയുള്ള യുദ്ധത്തില്‍ ആയുധശേഖരണത്തില്‍ കുറവ് സംഭവിച്ചതിനാലാണ് ധൃതിപ്പെട്ട് നിയമത്തില്‍ ഒപ്പുവെച്ചത്. ബുധനാഴ്ചയാണ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 14 ഇന ചട്ടക്കൂട് കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
എന്നാൽ, ഇതിന് ഒരാഴ്ച മുൻപ് കൂടുതൽ മിസൈലുകളും ബോംബുകളും നിർമിക്കാൻ പ്രതിരോധ കമ്പനികളെ നിർബന്ധിക്കുന്ന ഉത്തരവിൽ ഡോണൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാനുമായുള്ള സംഘർഷത്തിൽ യുഎസിന്റെ ആയുധശേഖരണത്തിൽ വൻ കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. യുദ്ധത്തിൽ അമേരിക്കയുടെ മൊത്തം ചെലവ് 111 ബില്ല്യൺ ഡോളറാണെന്നാണ് വിവരം. ഇതിൽ ഭൂരിഭാഗവും ചെലവഴിച്ചത് മിസൈവുകൾക്ക് വേണ്ടിയാണ്.
എന്നാൽ, മാസങ്ങൾ നീണ്ട സംഘർഷത്തിൽ ആയുധശേഖരണത്തിൽ കുറവുണ്ടായതിനാൽ അടിയന്തരമായി ആയുധങ്ങളും ബോംബുകളും നിർമിക്കുന്നതിനായി ട്രംപ് ഡിഫൻസ് പ്രൊഡക്ഷൻ ആക്ട് നടപ്പിലാക്കിയെന്നാണ് വിവരം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
