പനിച്ചുവിറച്ച് കേരളം; മലപ്പുറത്ത് വീണ്ടും ഷിഗെല്ല ബാധിച്ച് മരണം

News Desk
1 Min Read

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധിച്ച് മരണം. മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരിയാണ് മരിച്ചത്. ഇന്ന് ആകെ ഷിഗെല്ല ബാധിച്ചത് 12 പേർക്കാണ്. ഇതോടെ ഈ മാസം മാത്രം രോഗബാധിതരുടെ എണ്ണം 91 ആയി.

പകർച്ചവ്യാധികളിൽ സംസ്ഥാനത്ത് ഇന്ന് നാല് മരണം റിപ്പോർട്ട് ചെയ്തു. വയറിളക്ക രോഗം ബാധിച്ച് ഒരാളും ഷിഗെല്ല ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേരും ആണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് 12,191 പേർ പനി ബാധിച്ചു ചികിത്സ തേടി. ഒരാൾക്ക് ജപ്പാൻ ജ്വരവും 19 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 3681 പേർക്ക് വയറിളക്ക രോഗങ്ങൾ കണ്ടെത്തി.

പകർച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായുള്ള യോഗത്തിലാണ് നിർദേശം. ഡെങ്കിപ്പനി തടയാൻ മുന്നൊരുക്കം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article