പതിനാറുകാരിയെ മാതാവിന്റെ സുഹൃത്തായ യുവതി പീഡിപ്പിച്ചു; യുവതിക്കെതിരെ നാലാമത്തെ പോക്സോ കേസ്

malayalampress
2 Min Read
കാസർകോഡ്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ അമ്മയുടെ കൂട്ടുകാരി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ, തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളിനെതിരെ മേൽപ്പറമ്പ് പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ച കേസ് ഉൾപ്പെടെ മൂന്ന് പോക്സോ കേസുകളിൽ പ്രതിയാണിവർ.
മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി പെൺകുട്ടിയുടെ വീട്ടിൽ വന്നപ്പോഴായിരുന്നു പീഡനം നടന്നത്. ഉറങ്ങിക്കിടന്ന പെൺകുട്ടി ക്രൂരമായ പീഡനത്തിനാണ് ഇരയായത്. ഭയവും മാനക്കേടും കാരണം ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാൽ, കൗൺസിലിംഗിന് വിധേയയായപ്പോഴാണ് മാതാവിന്റെ സുഹൃത്തിൽ നിന്നും നേരിട്ട ദാരുണമായ പീഡന വിവരം പെൺകുട്ടി പുറത്തുപറഞ്ഞത്.
ഇതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. ഇതോടെ മെർലിൻ ഒളിവിൽ പോയി. ഇവർക്കായി പൊലീസ് ഊർജ്ജിതമായി അന്വേഷണം നടത്തുന്നുണ്ട്.

പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മൂന്ന് പോക്സോ കേസുകള്‍ നിലവിലുണ്ട്. സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതിനാണ് രണ്ട് കേസുകള്‍. തളിപ്പറമ്പിലെ സി.പി.ഐ നേതാവ് കോമത്ത് മുരളിയെ മര്‍ദ്ദിച്ച കേസില്‍ കൂടി സ്നേഹ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

താൻ പലതവണ പീഡനത്തിനിരയായതായി കുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിൽ റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോലീസിൻ്റെ പരിശോധനയിലാണ് കുട്ടിക്ക് സ്വർണ്ണ ബ്രേസ് ലെറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ മെർലിൻ നൽകിയെന്ന് കണ്ടെത്തിയത്.

കേസിൽ റിമാൻഡിൽ കഴിയവെയാണ് യുവതിയുടെ പേരിൽ മറ്റൊരു പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്യുന്നത്. പന്ത്രണ്ടുകാരിയുടെ സഹോദരനേയും ഇവർ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പതിനാലു വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച് ഇതിൻ്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും ചെയ്തു‌. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇപ്പോൾ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇവർക്കെതിരേ കാസർകോട് മേൽപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മാതാവിൻ്റെ സുഹൃത്തായിരുന്നു സ്നേഹ മെർലിൻ. ഇവരുടെ വീട്ടിൽ എത്തിയ സമയത്തായിരുന്നു പീഡനം. രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ അടുക്കലെത്തി പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം പെൺകുട്ടി സംഭവം പുറത്തുപറഞ്ഞിരുന്നില്ല. അടുത്തിടെ സ്‌കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്നാണ് പോക്സോ വകുപ്പ് ചുമത്തി സ്നേഹയ്ക്കെതിരേ പോലീസ് കേസെടുത്തത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article