കൊച്ചി: തേവര-വെല്ലിങ്‌ടന്‍ ഐലന്‍ഡ് പാലത്തില്‍ ടിപ്പര്‍ലോറി അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട ടിപ്പര്‍ലോറി പാലത്തിന്റെ കോണ്‍ക്രീറ്റ് കൈവരി തകര്‍ത്ത് ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ ഉച്ചയയോടെയാണു സംഭവം. ലോറിയുടെ എന്‍ജിനുള്‍പ്പെടെ മുന്‍ഭാഗം കായലിലേക്കു വീഴുന്ന നിലയിലായിരുന്നു. ലോറി ൈഡ്രവര്‍ അനില്‍കുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഡ്രെയിനേജ് കനാലില്‍നിന്നുള്ള മാലിന്യങ്ങളുമായി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലേക്കു പോവുകയായിരുന്നു ടിപ്പര്‍ലോറി. മറികടക്കാന്‍ ശ്രമിച്ച മറ്റൊരു ടാങ്കര്‍ലോറിയുടെ പിന്‍ഭാഗം ഈ ലോറിയില്‍ തട്ടുകയും തുടര്‍ന്ന് നിയന്ത്രണം നഷ്‌ടപ്പെട്ട് പാലത്തിന്റെ കൈവരി ഇടിച്ചുതകര്‍ത്ത് നടപ്പാതയിലേക്കു കയറി നില്‍ക്കുകയുമായിരുന്നു. അപകടത്തെത്തുടര്‍ന്ന് വെല്ലിങ്‌ടന്‍ ഐലന്‍ഡ്-തേവര-കുണ്ടന്നൂര്‍ റൂട്ടില്‍ കനത്ത ട്രാഫിക് ബ്ലോക്ക് അനുഭവപ്പെട്ടു. പൊലീസും ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
തൂങ്ങിക്കിടക്കുന്ന ലോറി പാലത്തിലേക്കു തിരികെ ഉയര്‍ത്താന്‍ ഉച്ചയ്‌ക്ക് ക്രെയിന്‍ കൊണ്ടുവന്നെങ്കിലും ചെറുതായതിനാല്‍ തിരിച്ചുപോയി. തുടര്‍ന്ന് രണ്ടു വലിയ ക്രെയിനുകള്‍ കൊണ്ടുവന്നാണ് ലോറി പൊക്കിയെടുത്തത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
