ആഗോളതലത്തിൽ മെറ്റയ്ക്ക് കീഴിലുള്ള സമൂഹമാധ്യമ മെസഞ്ചർ ആപ്പുകൾ കൂട്ടത്തോടെ പണിമുടക്കിയതോടെ വലഞ്ഞ് ഉപയോക്താക്കൾ. വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകളാണ് വെള്ളിയാഴ്ച രാത്രി 7.30ന് ശേഷം പ്രവർത്തനം നിലച്ചത്. നിരവധി പേരാണ് പരാതികൾ ഉന്നയിച്ച് രംഗത്തെത്തിയത്.
ഇന്ത്യക്ക് പുറമെ ഒട്ടുമിക്ക എല്ലാ വിദേശ രാജ്യങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. ടെക് വെബ്സൈറ്റായ യൂണിലാഡിൻ്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 5700 ഓളം പരാതികൾ ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഫേസ്ബുക്ക് പ്രവർത്തനങ്ങളിൽ കാര്യമായ സാങ്കേതിക തടസങ്ങൾ നേരിട്ടിരുന്നു.
അതേസമയം, രാത്രി 8 മണിയോടെ വാട്സാപ്പ്, ഇൻസ്റ്റഗ്രാം പ്രവർത്തനം നേരെയായെങ്കിലും ഫേസ്ബുക്കിൽ ലോഗിൻ പ്രശ്നങ്ങൾ നേരിടുന്നതായി ഉപയോക്താക്കൾ പരാതിപ്പെടുന്നുണ്ട്. ഈ പ്രശ്നം ഇപ്പോഴും തുടരുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
