റിയാദ്: റിയാദ് നഗരത്തിൽ രണ്ട് ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് ഒരു പൗരന് നിസ്സാര പരിക്കേറ്റതായും, ഒരു വീടിനും വാഹനത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചതായും സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു.
ഹൂതി ഭീകരസംഘം വിക്ഷേപിച്ച ഈ മിസൈലുകളെ തടഞ്ഞുനശിപ്പിച്ചതായും, അവശിഷ്ടങ്ങൾ പതിച്ച സ്ഥലങ്ങളിൽ സിവിൽ ഡിഫൻസ് സംഘങ്ങൾ പരിശോധന ആരംഭിച്ചതായും യമനിലെ ഔദ്യോഗിക ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി വ്യക്തമാക്കി.
റിയാദിലേക്ക് ഹൂതി ഭീകരസംഘം തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം തടയുകയും നശിപ്പിക്കുകയും ചെയ്തതായും ഹൂതി ഭീകരസംഘം കിഴക്കൻ പ്രവിശ്യയിലേക്ക് (ഈസ്റ്റേൺ പ്രൊവിൻസ്) തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈലും സഊദി വ്യോമപ്രതിരോധ സംവിധാനം ഇന്ന് തടയുകയും നശിപ്പിക്കുകയും ചെയ്തിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
