പാക് സൈനിക ഹെലികോപ്റ്റർ തകർന്നു വീണു: മുഴുവൻ യാത്രക്കാർക്കും ദാരുണാന്ത്യം

News Desk
0 Min Read

പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ് നഗരത്തിന് സമീപം പാകിസ്ഥാൻ സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് വിമാനത്തിൽ യാത്ര ചെയ്തിരുന്ന എല്ലാവരും മരിച്ചു. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തകർന്നു വീണതെന്നും സൈന്യം അറിയിച്ചു.

പാകിസ്ഥാൻ ആർമി ഏവിയേഷന്റെ ഒരു എംഐ-17 ഹെലികോപ്റ്ററാണ് തകർന്നു വീണത്. അതേസമയം, എത്ര പേരാണ കൊല്ലപ്പട്ടതെന്ന കൃത്യമായ കണക്ക് സൈന്യം പുറത്തു വിട്ടിട്ടില്ല. അപകടം നടന്നയുടൻ തന്നെ രക്ഷാപ്രവർത്തകരും അപകട സ്ഥലത്തെത്തിയിരുന്നു. അപകടത്തിൻ്റെ കൃത്യമായ സാങ്കേതിക കാരണം കണ്ടെത്തുന്നതിനായി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article