സഊദിയിൽ ഹൂതി മിസൈൽ ആക്രമണം: അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്ക്

News Desk
1 Min Read

റിയാദ്: സൗദിക്ക് നേരെ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ തകർത്തതിനെ തുടർന്ന് വീണ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്ക്. തെക്കൻ സൗദിയിലെ ഖമീസ് മുശൈത്ത്, അഹദ് റഫീദ എന്നീ മേഖലകളിലാണ് മിസൈൽ ഭാഗങ്ങൾ പതിച്ചത്.

സംഭവത്തിൽ ഒരു സൗദി പൗരനും ഏഷ്യൻ വംശജനായ പ്രവാസിക്കുമാണ് പരിക്കേറ്റതെന്ന് സൗദി സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി. അവശിഷ്ടങ്ങൾ പതിച്ച് മൂന്ന് പാർപ്പിട കെട്ടിടങ്ങൾക്കും ഏഴ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

മക്ക ഉൾപ്പെടെയുള്ള പടിഞ്ഞാറൻ മേഖലകളെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ശനിയാഴ്ച പ്രതിരോധ സേന തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തെക്കൻ അതിർത്തി നഗരങ്ങളിലേക്കും ആക്രമണശ്രമമുണ്ടായത്. ശനിയാഴ്ച തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള വാദി അൽ മുഗമ്മസിലും ജിദ്ദ, ത്വാഇഫ്, എന്നിവിടങ്ങളിലുമാണ് പതിച്ചത്. എന്നാൽ ശനിയാഴ്ചത്തെ സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിരുന്നില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!