സഊദിൽ ഒരു വർഷം ഏഴിൽ കൂടുതൽ ജോലി പാടില്ല; പുതിയ നിയമവുമായി ഖിവ പ്ലാറ്റ്‌ഫോം

malayalampress
1 Min Read

റിയാദ്: സഊദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഒരു വർഷത്തിനുള്ളിൽ ഏഴിൽ കൂടുതൽ തൊഴിൽ കരാറുകളിൽ ഏർപ്പെടുന്നതിന് വിലക്ക്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ‘ഖിവ’ പ്ലാറ്റ്ഫോമാണ് ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയത്. ഇതുപ്രകാരം ആദ്യ കരാർ ഒപ്പിട്ട തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ഏഴ് തൊഴിൽ കരാറുകൾ പൂർത്തിയാക്കിയ വ്യക്തിക്ക് എട്ടാമതൊരു കരാറിൽ ഏർപ്പെടാൻ സാധിക്കില്ല.

അതായത്, ആദ്യ കരാർ കഴിഞ്ഞ് ഒരു വർഷം പൂർത്തിയായാൽ മാത്രമേ പുതിയ കരാർ അനുവദിക്കൂ. നിലവിലെ നിയമമനുസരിച്ച് ഒരു സഊദി ജീവനക്കാരന് ഒരേസമയം പരമാവധി രണ്ട് തൊഴിൽ കരാറുകളിൽ മാത്രമേ ഏർപ്പെടാൻ അനുവാദമുള്ളൂ. ഇനി മൂന്നാമതൊരു കരാറിലേർപ്പെടണമെങ്കിൽ ഒരു കരാർ റദ്ദാക്കേണ്ടതുണ്ട്.

വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞാലോ, 2026 ജൂൺ 30 കഴിഞ്ഞും പെർമിറ്റ് ഇല്ലാതെ 3 മാസം പിന്നിട്ടാൽ രജിസ്ട്രേഷൻ റദ്ദാക്കും. തൊഴിൽ വിപണിയിലെ സുതാര്യത ഉറപ്പാക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!