സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്
റിയാദ്: ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ഉളുഹിയ്യത്ത്ക്ക് കർമ്മങ്ങൾ സുഗമമാക്കാൻ സഊദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ പ്രീ-ഓർഡർ ബുക്കിംഗ് ആരംഭിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കി യിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ലുലു സ്റ്റോറുകൾ. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ബുക്കിംഗ് നട ത്താം.
പ്രാദേശിക ഇനങ്ങളായ തെയ് സ്, ബർബറി, റാഫിദി, മെയിൽ നൈമി, ഹാരി, ഫീമെയിൽ, നൈമി, സവാകാനി എന്നിവയ് പുറമെ റൊമാനിയൻ ഹോൾ ലാമ്പ്, ലോക്കൽ ഫ്രഷ് ഹാഷി (ഒട്ടകം), ജോർജിയൻ, സ്‌പാനിഷ് ആടുകൾ തുടങ്ങി വൈവിധ്യമാർന്ന നിര ഉപഭോ ക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. പെരുന്നാൾ കാലയളവിൽ ഉളുഹിയ്യത്ത് മൃഗങ്ങളെ അറക്കുന്നതിനും അനുബന്ധ സേവനങ്ങൾക്കുമായി ലുലു അധിക ചാർജ് ഈടാക്കില്ല. പെരുന്നാൾ നിസ്ക്‌കാരത്തിന് ശേഷം മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഔദ്യോഗിക അറവുശാലകളിൽ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ബലി കർമ്മങ്ങൾ.
പ്രീ-ഓർഡർ ചെയ്‌തവർക്ക് പെരുന്നാൾ ദിവസം വൈകുന്നേരം 7 മുതൽ മാംസം വിതരണം തുടങ്ങും. പശു, ഒട്ടകം എന്നിവ ബുക്ക് ചെയ്തവർക്ക് പെരുന്നാളിന് തൊട്ടടുത്ത ദിവസമായിരിക്കും വിതരണം. മാംസത്തിന്റെ ഗുണനിലവാരവും പുതുമയും ഉറപ്പുവരുത്തുന്നതിനാണ് ക്രമീകരണം. മൃഗങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ പെരുന്നാളിന് ചുരുങ്ങിയത് നാല് ദിവസം മുൻപെങ്കിലും ബുക്കിംഗ് പൂർത്തിയാക്കണം. വിവരങ്ങൾക്ക് 920022330 എന്ന നമ്പരിൽ ബ ന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
