ഖോബാർ: മുഹമ്മദ് അമാനി മൗലവി രചിച്ച ക്വുർആൻ വിവരണവും സ്വഹീഹുൽ ബുഖാരി ഹദീസ് പരിഭാഷയും ആസ്പദമാക്കി റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) യുടെ ആഭിമുഖ്യത്തിൽ സൗദിയിലെ ഇസ്ലാഹി സെന്ററുകൾ സംഘടിപ്പിക്കുന്ന ക്വുർആൻ ഹദീസ് ലേർണിംഗ് കോഴ്സ് (ക്വു.എച്ച്.എൽ.സി) 12 വർഷങ്ങൾ പിന്നിടുന്നു. 2013 മുതൽ തുടങ്ങിയ പദ്ധതിയിൽ സഊദിഅറേബ്യയിൽ നിന്നും കേരളത്തിൽ നിന്നുമായി ആയിരക്കണക്കിന് പഠിതാക്കൾ ഭാഗമായി കഴിഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
QHLC പതിമൂന്നാം ഘട്ട പുസ്തകത്തിൻറെ സഊദി തല പ്രകാശനം പ്രമുഖ പണ്ഡിതൻ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി ( ദമാം ഇസ്ലാമിക് കൾച്ചറൽ സെൻറർ മലയാള വിഭാഗം ദാഇ) നിർവ്വഹിച്ചു. വിശുദ്ധ ക്വുർആനും തിരുവചനകളും പഠിക്കാൻ ലളിതമായ ഈ പദ്ധതി മലയാളി സമൂഹം പ്രയോജനപ്പെടുത്തണം എന്ന് അദ്ദേഹം പ്രത്യേകം ഓർമ്മപ്പെടുത്തി. മാമുക്കോയ കോഴിക്കോട് അബ്ദുൽ ജബ്ബാർ മദീനിയിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി.
കിഴക്കൻ പ്രവിശ്യ പ്രസിഡണ്ട് ഡോക്ടർ ഷഹനാസ് , ജനറൽ സെക്രട്ടറി ആസാദ് വളപട്ടണം, അൽ-ഖോബാർ ഇസ്ലാഹി സെൻറർ സെക്രട്ടറി അബ്ദുൽ ലത്തീഫ് കോതൊടിയിൽ, ദമ്മാം ഇസ്ലാഹി സെൻറർ സെക്രട്ടറി നൗഷാദ് കാസിം, ജുബൈൽ ഇസ്ലാഹി സെൻറർ സെക്രട്ടറി അബ്ദുൽ മന്നാൻ, ദേശീയ സെക്രട്ടറിയേറ്റ് മെമ്പർ നൗഫൽ സുബൈർ (ജുബൈൽ) QHLC കൺവീനർമാരായ അമീൻ പൊന്നാനി (കിഴക്കൻ പ്രവിശ്യ), അബ്ദുൽ അസീസ് (അൽ-ഖോബാർ), ഷൗകത്ത് എ.പി (ജുബൈൽ), തുടങ്ങിയവർ സംബന്ധിച്ചു.
വിശുദ്ധ ക്വുർആനിൽ നിന്നും അൽ മുഅമിനൂൻ, അന്നൂർ, അൽ ഫുർഖാൻ എന്നീ അധ്യായങ്ങളും ഹദീസ് ഭാഗമായി കച്ചവടം എന്ന അധ്യായവുമാണ് ഈ ഘട്ടത്തിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സൗദിയിലെ വിവിധ ഇസ്ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ സൗദിയിലെ അൻപതിലധികം കേന്ദ്രങ്ങളിൽ പഠന ക്ളാസുകൾ ആരംഭിച്ചു കഴിഞ്ഞു. ഓഫ്ലൈൻ ആയും ഓൺലൈൻ ആയുമാണ് പഠന പദ്ധതികൾ ക്രമീകരിച്ചിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ക്വു.എച്ച്.എൽ.സി പഠിതാക്കളാവാം.
പുസ്തകങ്ങൾ സഊദിയിലെ വിവിധ കേന്ദങ്ങളിൽ ലഭ്യമാണ്. പുസ്തകങ്ങൾക്ക് വേണ്ടി സതേൺ പ്രൊവിൻസ്: അബൂബക്കർ അലി 0536245335, നോർത്തേൺ പ്രൊവിൻസ്: അൻവർ തബൂക്ക് 0508034074, വെസ്റ്റേൺ പ്രൊവിൻസ്: അബ്ദുൽ ജബ്ബാർ ജിദ്ദ 0502847926
ഈസ്റ്റേൺ പ്രൊവിൻസ്: ഫവാസ് അൽഖോബാർ 0507045685, ഖസീം പ്രൊവിൻസ്: ഷമീർ ബുറൈദ 0532701946, സെൻട്രൽ പ്രൊവിൻസ്: നബീൽ പയ്യോളി 0557710981 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
