സഊദിയിൽ കാട്ടു തീ; പർവ്വത മരങ്ങളിൽ പടർന്ന തീ അണക്കാൻ ശ്രമം തുടരുന്നു

malayalampress
1 Min Read

സഊദിയിൽ കാട്ടു തീ; പർവ്വത മരങ്ങളിൽ പടർന്ന തീ അണക്കാൻ ശ്രമം തുടരുന്നു

റിയാദ്: സഊദിയിൽ പർവ്വത മരങ്ങളിൽ പടർന്ന തീ അണക്കാൻ ശ്രമം തുടരുന്നു. അൽ മന്ദക്കിലെ സിവിൽ ഡിഫൻസ് ടീമാണ് പർവതപ്രദേശത്തെ മരങ്ങളിലും പുല്ലിലും ഉണ്ടായ തീപിടുത്തം അണക്കാൻ ശ്രമം തുടരുന്നത്. തീ നിയന്ത്രണവിധേയമാക്കാനും കെടുത്താനും അഗ്നിശമന സേനാംഗങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

അൽ മന്ദക്ക് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആണ് ഞായറാഴ്ച പർവതപ്രദേശത്തെ മരങ്ങളിലും പുല്ലിലും തീ പടർന്നുപിടിച്ച വിവരം അറിയിച്ചത്. അതേസമയം അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിക്കാനും കെടുത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

തീ നിയന്ത്രണവിധേയമാക്കാനും സമീപ സ്ഥലങ്ങളിലേക്ക് പടരുന്നത് തടയാനും ഫീൽഡ് ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സിവിൽ ഡിഫൻസ് വിശദീകരിച്ചു, സംഭവം പൂർണ്ണമായും പരിഹരിക്കുന്നതുവരെ അഗ്നിശമന പ്രവർത്തനങ്ങൾ തുടരുമെന്നും സേന അറിയിച്ചു.

തീപിടുത്തത്തിൽ ഇതുവരെ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല, അതേസമയം ബന്ധപ്പെട്ട അധികാരികൾ സ്ഥലത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

തനൂമിയ പർവതപ്രദേശത്തും തീ പിടുത്തം

ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് തനൂമിയ പർവതപ്രദേശത്തും തീ പിടുത്തം ഉണ്ടായിരുന്നു. ഇവിടെ പർവതപ്രദേശത്ത് മരങ്ങളിലും സസ്യജാലങ്ങളിലും ഉണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് ടീമുകൾ ഇടപെട്ട് തീയണയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

തനൂമിയ പർവതപ്രദേശത്തെ തീ പിടുത്തം വീഡിയോ 👇

വീഡിയോ 1

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article