പശ്ചിമേഷ്യൻ സംഘർഷം: നയതന്ത്ര ചർച്ചകളുമായി തുർക്കിയും ഈജിപ്റ്റും മറ്റ് ഗൾഫ് രാജ്യങ്ങളും

News Desk
1 Min Read

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ വീണ്ടും തിരക്കിട്ട നയതന്ത്ര ചർച്ചകളുമായി തുർക്കിയും ഈജിപ്റ്റും മറ്റ് ഗൾഫ് രാജ്യങ്ങളും. ഇറാനുമായി ഈ രാജ്യങ്ങളുടെ പ്രതിനിധികൾ വീണ്ടും സംസാരിച്ചു.

ഇനി ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക നൽകിയാൽ മാത്രം ഹോർമൂസ് തുറക്കുന്നതും ആണവ സമ്പുഷ്ടീകരണത്തിൽ ചർച്ച നടത്തുന്നതും പരിഗണിക്കാമെന്നാണ് ഇറാന്റെ നിലപാട്. അതിനിടെ ഇറാന്റെ പുതിയ നിർദേശങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ട്രംപ് ചർച്ച ചെയ്തെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് പറഞ്ഞു.

യുഎഇക്ക് നേരെ ഇറാൻ നടത്തിയ കടുത്ത ആക്രമണം പെട്ടെന്നുണ്ടായതല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയാണെന്നും യുഎഇ പ്രസിഡൻ്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. പ്രതിസന്ധിക്കിടെ ജിസിസി മേഖലയുടെ യോജിപ്പ് സമീപകാലത്തെ താഴ്ന്ന നിലയിലേക്കെത്തിയതും അറബ് ലീഗ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. മേഖലയിൽ കാര്യമായ വഴിത്തിരിവാണ് ഈ ആക്രമണമെന്നും ഇനി രീതി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാനെതിരായ കടുത്ത വിമർശനവും നിലപാടും തുടരുകയാണ് യുഎഇ. വിഷയത്തിൽ ഇറാനെക്കുറിച്ചും മേഖലയെക്കുറിച്ചും തുറന്ന ആഴത്തിലുള്ള വിലയിരുത്തലാണ് ഡോ. അൻവർ ഗർ​ഗാഷിന്റേത്. യുഎഇക്ക് നേരെയുള്ള കടുത്ത ആക്രമണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണവും തീരുമാനവുമുണ്ടെന്ന് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. സമാധാനത്തിനായി ഗൾഫ് മേഖലയുടെ സജീവ ശ്രമമുണ്ടായിട്ടും ആക്രമണം നടത്തിയത് ഒറ്റപ്പെട്ട തീരുമാനമല്ല. മേഖലയിൽ കാര്യമായ വഴിത്തിരിവാണ് ഈ ആക്രമണമെന്നും മുൻപുണ്ടായിരുന്ന രീതികളും സമീപനങ്ങളും മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!