സ്റ്റാലിന്‍ ബിജെപിക്കൊപ്പം; മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ ഡിഎംകെ പിന്തുണക്കും

News Desk
1 Min Read

ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാനൊരുങ്ങി ഡിഎംകെ. ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിച്ചതോടെയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ബില്ലിന് പിന്തുണ നല്‍കാന്‍ പാര്‍ട്ടി സന്നദ്ധത അറിയിച്ചത്.

നടപ്പാക്കുന്നതുമായി ബന്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസാക്കിയെടുക്കാന്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ബിജെപിക്ക് അനിവാര്യമായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ അവതരിപ്പിച്ചപ്പോള്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് 22 ലോക്‌സഭാ അംഗങ്ങളുള്ള ഡിഎംകെയുടെ പിന്തുണ തേടി കേന്ദ്രം സമീപിച്ചത്.

ജനസംഖ്യാ അടിസ്ഥാനത്തില്‍ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചാല്‍, ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭയിലെ പ്രാതിനിധ്യം കുറയുമെന്നായിരുന്നു ഡിഎംകെയുടെ പ്രധാന ആശങ്ക. ഇക്കാര്യത്തില്‍ രണ്ട് പ്രധാന ആവശ്യങ്ങളാണ് എം.കെ സ്റ്റാലിന്‍ മുന്നോട്ടുവെച്ചത്. ലോക്‌സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചാലും തമിഴ്‌നാടിന്റെ നിലവിലെ 7.18 ശതമാനം സീറ്റ് വിഹിതം യാതൊരു കാരണവശാലും കുറയ്ക്കരുത്, 1971ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള നിലവിലെ സീറ്റ് വിഹിത അനുപാതം അടുത്ത 25 വര്‍ഷത്തേക്ക് മാറ്റമില്ലാതെ തുടരണം എന്നിവയായിരുന്നു അവ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!