കോവളം സ്പാ പീഡനക്കേസ്: ഇടനിലക്കാരിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റിൽ

News Desk
1 Min Read

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്ന വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ പഞ്ചായത്തിനു കീഴില്‍ താല്‍ക്കാലിക ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയി ജോലി ചെയ്യുന്ന മായ(42)യെ ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ അറസ്റ്റിലായ കോര്‍പറേഷന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുരൂപിന്റെ അടുത്ത സുഹൃത്താണ് മായ. സ്പാകളില്‍നിന്നുള്ള വരുമാനം ഇവര്‍ പങ്കിട്ടിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പ്രായപൂര്‍ത്തിയാകാത്ത ആന്ധ്ര സ്വദേശിനിയെ കോവളത്തെ സ്പായില്‍ എത്തിച്ച് ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന കേസില്‍ പെണ്‍കുട്ടിയുടെ ഇളയമ്മയും ഭര്‍ത്താവും ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ എത്തിച്ചതില്‍ മായയ്ക്കു പങ്കുണ്ടോ എന്നതുള്‍പ്പെടെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ പീഡനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കോവളം പൊലീസ് പറയുന്നത്.

സ്പായില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടി സഹപ്രവര്‍ത്തകനായ യുവാവിനൊപ്പം പോയതോടെയാണു പീഡനവിവരം പുറത്തുവന്നത്. ഇതോടെ കേരളത്തില്‍നിന്നു പോയ ഇളയമ്മയെയും ഭര്‍ത്താവിനെയും ആന്ധ്രയില്‍നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. സ്പാകളുടെ നടത്തിപ്പുകാരായ രണ്ടു പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ എല്ലാവരും റിമാന്‍ഡിലാണ്.
 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!