വിമാനക്കമ്പനിയുടെയും ബന്ധുക്കളുടെയും അനാസ്ഥ: കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരി കുടുങ്ങി

News Desk
1 Min Read

നെടുമ്പാശേരി: വിമാനക്കമ്പനിയുടെയും ബന്ധുക്കളുടെയും അനാസ്ഥയെ തുടർന്ന് ഉംറ തീർഥാടകയായ വയോധിക മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി. ഹരിയാന സ്വദേശി സഹ്ജുനി (82) ആണ് ഇന്നലെ പുലർച്ചെ മുതൽ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത്.

ഹരിയാനയിൽ നിന്നുള്ള ഉംറ തീർഥാടകർക്കൊപ്പമാണ് ഇവർ സൗദിയിലേക്കു പോയത്. ബന്ധുക്കളും മറ്റും കൂടെയുണ്ടായിരുന്നു. ഉംറ പൂർത്തിയാക്കി തിരികെ ദോഹ–കൊച്ചി വഴിയായിരുന്നു ഇവരുടെ മടക്കയാത്ര. ദോഹയിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്ന് ഇറങ്ങിയ ബന്ധുക്കൾ ആഭ്യന്തര ടെർമിനലിലെത്തി.രാജ്യാന്തര ടെർമിനലിൽ വീൽചെയറിൽ ഇറങ്ങിയ സഹ്ജുനിയെ ജീവനക്കാർ ആഭ്യന്തര ടെർമിനലിലെത്തിച്ചു. ബന്ധുക്കൾ എത്തി ചെക്ക്–ഇൻ ചെയ്യുമെന്ന ധാരണയിൽ ഇവരെ ടെർമിനലിലെത്തിച്ച ജീവനക്കാരൻ മടങ്ങുകയും ചെയ്തു. എന്നാൽ ഇതിനകം ചെക്ക്–ഇൻ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾ വിമാനത്തിൽ കയറി. സഹ്ജുനിയും വിമാനത്തിലുണ്ടാകുമെന്ന ധാരണയിൽ ഇവർ പ്രത്യേകിച്ച് അന്വേഷിച്ചതുമില്ല.

ഏറെ നേരമായി സഹ്ജുനി ആഭ്യന്തര ടെർമിനലിൽ വീൽച്ചെയറിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടവർ അന്വേഷിച്ചപ്പോഴാണ് ഇവർ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇതിനകം കൊച്ചിയിൽ നിന്ന് ടേക്ക് ഓഫിനൊരുങ്ങിയ വിമാനത്തിലുണ്ടായിരുന്ന ബന്ധുക്കളെ വിളിച്ചപ്പോഴാണ് അവരുടെ ശ്രദ്ധയിലും ഇക്കാര്യം പെടുന്നത്. പുതിയ ടിക്കറ്റെടുത്തു നൽകി ഇവരെ ഉച്ചയോടെ നാട്ടിലേക്കു യാത്രയാക്കി.

..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!