- വിമാനത്താവളം സാധാരണ നിലയിൽ
റിയാദ്: ഒക്ടോബർ 8 വ്യാഴാഴ്ച കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ രണ്ട് ആക്രമണങ്ങൾ ഉണ്ടായതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ആദ്യ ആക്രമണം വിമാനത്താവളത്തിലെ സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നപ്പോൾ, രണ്ടാമത്തെ ആക്രമണം സഊദി എയർലൈൻസിന്റെ ഒരു വിമാനത്തെയാണ് ലക്ഷ്യമിട്ടത്. അംഗീകൃത നടപടിക്രമങ്ങളും പദ്ധതികളും അനുസരിച്ച്, അടിയന്തര സേനാവിഭാഗങ്ങളും ബന്ധപ്പെട്ട അധികൃതരും ഉടൻ തന്നെ ഈ ആക്രമണങ്ങളെ നേരിടാനുള്ള നടപടികൾ ആരംഭിച്ചു.
വിമാനത്താവളത്തിലെ നിർണായക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ആക്രമണം. രണ്ടാമത്തെ ആക്രമണം സഊദിയയുടെ വിമാനത്തിന് നേരെയായിരുന്നുവെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിൽ ചില ഭൗതിക നാശനഷ്ടങ്ങളുണ്ടായി. നാശനഷ്ടങ്ങളുടെ വ്യാപ്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഈ ആക്രമണങ്ങളിൽ മൂന്ന് സഊദി പൗരന്മാർക്ക് ജീവൻ നഷ്ടപ്പെടുകയും (അല്ലാഹു അവർക്ക് കരുണ ചൊരിയട്ടെ), വിവിധ രാജ്യക്കാരായ നിരവധി പൗരന്മാർക്കും താമസക്കാർക്കും നിസ്സാരമായതോ ഗുരുതരമായതോ ആയ പരിക്കുകൾ ഏൽക്കുകയും ചെയ്തു. ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനായി അവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കൂടാതെ, ആക്രമണങ്ങൾ മൂലം ചില ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.
നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും, രാജ്യത്തെ സിവിൽ ഏവിയേഷൻ സംവിധാനത്തിന്റെ സുരക്ഷയും ഭദ്രതയും നിലനിർത്തുന്നതിനുമായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് തുടർന്നും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും വ്യോമഗതാഗതം സാധാരണ നിലയിലായതായും അവർ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും വ്യോമഗതാഗതത്തെയും ബാധിച്ചെങ്കിലും നിലവിൽ പ്രവർത്തനം പുനരാരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. വ്യോമഗതാഗതം പൂർവസ്ഥിതിയിലായെന്നും പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിന് പിന്നിൽ ഹൂതി വിഭാഗമാണെന്ന വിവരമാണ് നൽകിയ റിപ്പോർട്ടിലുള്ളത്. എന്നാൽ ആക്രമണത്തിന്റെ കൃത്യമായ സാഹചര്യം, ഉപയോഗിച്ച ആയുധങ്ങൾ, നാശനഷ്ടങ്ങളുടെ പൂർണവ്യാപ്തി തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ഔദ്യോഗിക വിശദാംശങ്ങൾ ലഭ്യമായിട്ടില്ല
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
