സ്കൂളിൽ വിദ്യാർഥിനിക്ക് ക്രൂരമർദനം; മുടി കുത്തിപ്പിടിച്ച് ഭിത്തിയിലിടിച്ചത് സഹപാഠികൾ

News Desk
1 Min Read

കരുനാഗപ്പള്ളി: ഗവ. ഗേൾസ് ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിനിക്ക് സഹപാഠികളിൽനിന്നു ക്രൂരമർദനമേറ്റതായി പരാതി. സ്കൂളിലെ ആളൊഴിഞ്ഞ മുറിയിൽ അഞ്ച് വിദ്യാർഥിനികളുടെ സംഘം മർദിക്കുകയും തല ഭിത്തിയിലിടിക്കുകയും ചെയ്തതായാണു വിവരം.

കണ്ണിനു ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കാഴ്ചശക്തിയെ ബാധിക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കൾ.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ക്ലാസ് മുറിയിൽനിന്ന് കുട്ടിയെ ആളൊഴിഞ്ഞ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിച്ചും മറ്റും ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്ന് പരാതിയുണ്ട്.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനു പകരം സ്കൂൾ അധികൃതരിൽ ചിലർ സംഭവം പുറത്തറിയാതെ ഒതുക്കിതീർക്കാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്. അധ്യാപകരുടെ നിലപാടിനെതിരെ കുട്ടിയുടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ, ഒരേ സ്കൂളിൽ പഠിക്കുന്ന കൂട്ടുകാരായ കുട്ടികൾ തമ്മിലുണ്ടായ സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് എല്ലാ നടപടികളും സ്വീകരിച്ചെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. കുറ്റം ആരോപിക്കപ്പെടുന്ന കുട്ടികൾക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റി വഴി കൗൺസലിങ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു. 

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!