പെരുമ്പാവൂർ: എസ്.എൻ.ഡി.പി. യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ബി.ജെ.പി. ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് എക്സ്റ്റൻഷൻ നൽകുന്ന ആളാണ് വെള്ളാപ്പള്ളിയെന്ന് പി. ജയരാജൻ പറഞ്ഞു. പെരുമ്പാവൂരിൽ നടന്ന പി. ആർ. ശിവൻ അനുസ്മരണ പരിപാടിക്കിടെയായിരുന്നു വിമർശനം.
‘1935-ൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായിരുന്ന സി. കേശവൻ, സർ സി.പിക്കെതിരെ ജന്തുവായ ഹിന്ദുവെന്ന് പ്രസംഗിച്ചിരുന്നു. നായാടി മുതൽ നമ്പൂതിരിവരെ എന്ന് ബി.ജെ.പി. പറയുമ്പോൾ, നായാടി മുതൽ നസ്രാണിവരെ എന്ന് പറയുന്ന ആളാണ് വെള്ളാപ്പള്ളി. സി. കേശവനിൽനിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരമെത്രയാണെന്ന് ശ്രീനാരായണീയരായ ആളുകളാണ് ചിന്തിക്കേണ്ടത്. ചിന്തിക്കുക തന്നെവേണം. അല്ലെങ്കിൽ ചിന്തിപ്പിക്കണം… അതിനുള്ള ഇടപെടൽ നടത്തണം’, പി. ജയരാജൻ പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
