യൂറോപ്പിൽ ജോലി വാഗ്ദാനം, ദുബായ് അക്കൗണ്ടിലെത്തിയത് ലക്ഷങ്ങൾ: കേരള പൊലീസിന്റെ ‘ചേസിങ്ങിൽ’ പ്രതി പിടിയിൽ

News Desk
1 Min Read

അടൂർ: യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 6 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. പറന്തൽ ജിജി ഭവനിൽ ജിതിൻ രാജിനെയാണ്(40) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. യൂറോപ്പിലെ എസ്തോണിയായിൽ വെയർഹൗസിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് അടൂർ സ്വദേശികളായ 3 പേരിൽ നിന്ന് 6 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

അടൂരിൽ ജെആർ കൺസൽറ്റിങ് എന്ന സ്ഥാപനം നടത്തി വന്ന സമയത്താണ് ഈ തട്ടിപ്പു നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 3 പേരിൽ നിന്ന് ദുബായ് ആസ്ഥാനമായുള്ള മിലേനിയം എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് 2025 സെപ്റ്റംബറിലും ഡിസംബറിലുമായി പലതവണകളായിട്ടാണ് പരാതിക്കാ‍ർ പണം നൽകിയത്. എന്നാൽ ആവശ്യപ്പെട്ട പണം നൽകിയിട്ടും ജോലി ശരിയാക്കി നൽകാതെ പരാതിക്കാരെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

കഴിഞ്ഞ മാസം 17നാണ് കേസെടുത്തത്. തുടർന്ന് അന്വേഷണം നടത്തി വരെ ഇന്നലെ രാവിലെ മിത്രപുരം ഭാഗത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. 

ഇയാൾ വീട്ടിലുണ്ടെന്ന് അറിഞ്ഞ് എസ്ഐ പങ്കജ് കൃഷ്ണ, സിപിഒമാരായ എസ്.ബൈജു, അർജുൻ, അരുൺരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തിയെങ്കിലും കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് പിന്തുടർന്നാണ് മിത്രപുരത്തു നിന്ന് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയെങ്കിലും ഇയാൾക്ക് പിന്നീട് ജാമ്യം ലഭിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!