- ഇവരോടൊപ്പം എത്തിയ മറ്റൊരാളെ കൊച്ചിയിൽ വെച്ച് തന്നെ പിടികൂടിയിരുന്നു
- സംഭവം ഇക്കഴിഞ്ഞ ബുധനാഴ്ച്ച
റിയാദ്: വ്യാജവിസയിൽ സഊദിയിൽ ഇറങ്ങിയ മലയാളി യുവാക്കളെ പിടികൂടി നാട്ടിലേക്ക് തിരിച്ചയ്ച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൂന്നു തിരുവനന്തപുരം സ്വദേശികളെയാണ് തിരിച്ചയച്ചത്.
മറ്റേതോ വിസയുടെ പ്രിന്റ് എഡിറ്റ് ചെയ്താണ് ഇവർ ഒറിജിനൽ വിസയെന്ന രൂപേണ സഊദിയിൽ ഇറങ്ങാൻ ശ്രമിച്ചത്. ഏജന്റിന്റെ കൊടും ചതിയാണ് ഇവരെ വീട്ടിലാക്കിയത്. ഇവരോടൊപ്പം സഊദിയിലേക്ക് വിമാനം കയറാൻ എത്തിയ ഒരാളെ നാട്ടിൽ വെച്ച് തന്നെ സംശയത്തിന്റെ പേരിൽ യാത്ര ചെയ്യാൻ അനുവദിച്ചിരുന്നില്ല. ഇത്തരം വിസയുമായി എത്തിയ നാലു പേരില്‍ ഒരു തൃശൂര്‍ സ്വദേശിയെ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് തന്നെ തിരിച്ചയച്ചെന്നാണ് വിവരം. എന്നാൽ, ഇവരുടെ വിസ പ്രാഥമിക പരിശോധനയിൽ ഒറിജിനൽ ആണെന്ന കണ്ടെത്തലാണ് ഇവിടെ എത്തിയപ്പോൾ വിനയാക്കിയത്. റിയാദ് വിമാനത്താവളത്തിലെത്തി വിസ പരിശോധിച്ചപ്പോള്‍ മാത്രമാണ് ഇവര്‍ മൂന്നു പേരും തങ്ങള്‍ക്ക് ലഭിച്ച വിസ വ്യാജമാണെന്ന് അറിയുന്നത്. അതോടെ വിസ നല്കിയ ഏജന്റുമാര്‍ കൈമലര്‍ത്തി. തുടര്‍ന്ന് ഇവരെ കോഴിക്കോട്ടേക്കുള്ള വിമാനത്താവളത്തിലേക്ക് അയച്ചു.
ജൂണ്‍ മാസത്തില്‍ മൊഫ രജിസ്റ്റര്‍ ചെയ്ത മറ്റേതോ വിസയുടെ പ്രിന്റില്‍ വിസ നമ്പര്‍, തിയ്യതി, വ്യക്തിയുടെ പേര്, പാസ്പോര്‍ട്ട് നമ്പര്‍, റഫറന്‍സ് നമ്പര്‍, റഫറന്‍സ് തിയ്യതി, പ്രൊഫഷന് തുടങ്ങിയവ എഡിറ്റ് ചെയ്താണ് ഇവര്‍ക്ക് ഏജന്റ് വിസ നല്‍കിയിരിക്കുന്നത്.
ഒന്നര ലക്ഷം രൂപയാണ് വിസക്ക് നല്‍കിയിരുന്നതെന്നും ഇവിടെ നിന്ന് ഒറിജിനല്‍ വിസയാണ് അയച്ചുകൊടുത്തതെന്നും സഊദിയിലെ ഏജന്റ്പ അറിയിച്ചു. ഹൗസ് വര്‍ക്കര്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഒറിജിനല്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെങ്കിലും ഇവർക്ക് പാസ്പോര്‍ട്ട് പോലും നല്കാതെയാണത്രെ ഇവര്‍ക്ക് വിസ ലഭിച്ചത്. സഊദിയിൽ വിസ സ്റ്റാമ്പ് ചെയ്യാൻ ഫിംഗർ പ്രിന്റ് അടക്കം നിരവധി സുരക്ഷ നടപടികൾ പൂർത്തിയാക്കേണ്ടി വരണമെന്നിരിക്കെ ഇനിയും ഇത്തരത്തിൽ വഞ്ചനകൾ അരങ്ങേരുന്നുണ്ട് എന്നത് ഞെട്ടിക്കുന്നതിനാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
