മദ്യപാനത്തിനിടെ തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി: ഒരാൾ കസ്റ്റഡിയിൽ

News Desk
1 Min Read

കൊല്ലം: ചവറയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചവറ കൃഷ്ണൻനട ഞാറയ്ക്കൽ തെക്കേതിൽ മുഹമ്മദ് ബിലാൽ (24) ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ചവറ പുതുക്കാട് സ്വദേശി കാരി എന്ന് വിളിക്കുന്ന ശിവരാജ് (39) ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണൻനട സ്വദേശി ദേവരാജന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. ശിവരാജും ബിലാലും തമ്മിൽ തർക്കം ഉണ്ടാകുകയും കത്തികൊണ്ട് നെഞ്ചത്തും വയറ്റിലും കുത്തുകയായിരുന്നു.

നാട്ടുകാരും ബന്ധുക്കളും ചേർന്ന് നീണ്ടകര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പരുക്ക് ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരിച്ചു. പടിഞ്ഞാറേകല്ലട കാരാളിമുക്ക് സ്വദേശികളായ ബിലാലിന്റെ കുടുംബം 5 വർഷമായി ചവറയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. കസ്റ്റഡിയിലുള്ള ശിവരാജിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!