റിയാദ്: റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ അധ്യയനം സാധാരണ നിലയിലാകുമെന്ന് വിദ്യാഭ്യാസ അധികൃതർ അറിയിച്ചു. നേരത്തെ നൽകിയ നിർദ്ദേശപ്രകാരം നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. അടുത്ത വ്യാഴാഴ്ച വരെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോൾ റദ്ദാക്കിയത്.
സ്കൂളുകൾ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന പുതിയ തീരുമാനത്തോടെ വിദ്യാർത്ഥികൾ നേരിട്ട് സ്കൂളുകളിലെത്തി ക്ലാസുകളിൽ പങ്കെടുക്കും. റിയാദിലെ ഇന്ത്യൻ സ്കൂളും നാളെ മുതൽ പ്രവർത്തനം തുടങ്ങും.
പുതിയ ഉത്തരവ് അനുസരിച്ച്, നിർദ്ദേശത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സ്കൂളുകളിലും ഹിജ്റ വർഷം 1448 രബീഉൽ ആഖിർ 17 തിങ്കളാഴ്ച (നാളെ) മുതൽ വിദ്യാർത്ഥികൾ നേരിട്ട് ഹാജരായി പഠനം തുടരേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ട തീരുമാനങ്ങളോടും ക്രമീകരണങ്ങളോടും പൂർണ്ണമായി സഹകരിക്കുകയും പിന്തുണ നൽകുകയും ചെയ്ത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും അധികൃതർ പ്രത്യേക നന്ദി അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
