യൂത്ത് ലീഗ് സമ്മേളനം; ഗതാഗതക്കുരുക്കുണ്ടാക്കിയതിന് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കെതിരെ കേസ്

News Desk
0 Min Read

കൊച്ചി: കൊച്ചിയിലെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തില്‍ റോഡില്‍ ഗതാഗത കുരുക്ക് ഉണ്ടാക്കിയതിന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പികെ ഫിറോസ് ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ജാഥയ്ക്ക് അനുമതിയുണ്ടായിരുന്നുവെങ്കിലും ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനുള്ള പോലീസ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടിയാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന രണ്ടായിരത്തോളം ആളുകള്‍ക്കെതിരെയും കസുണ്ട്. ഗോശ്രീ പാലം മുതല്‍ മറൈന്‍ഡ്രൈവ് വരെ റോഡിലൂടെ നടന്ന ജാഥയില്‍ ഉണ്ടായ രൂക്ഷമായ ഗതാഗത കുരുക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!