വാക്കുതർക്കം: യുവതിയും അമ്മയും ചേർന്ന് ലിവ് ഇൻ‍ പങ്കാളിയെ കൊലപ്പെടുത്തി

News Desk
1 Min Read

കൊൽക്കത്ത: യുവതിയും അമ്മയും ചേർന്ന് ലിവ് ഇൻ‍ പങ്കാളിയെ കൊലപ്പെടുത്തി. സോഫ്റ്റ്‌വെയര്‍ എൻജിനിയറായ കൊൽക്കത്ത സ്വദേശി സാർഥക് സർക്കാർ (25) ആണ് കൊല്ലപ്പെട്ടത്. ഗാരിയ മേഖലയിൽ കാമുകിയായ സഞ്ചാലിക ബസുവുമൊത്താണ് ഇയാൾ താമസിച്ചിരുന്നത്. വാടക ഫ്ലാറ്റിൽനിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.  സംഭവത്തിൽ യുവതിയേയും അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു. 

ശനിയാഴ്ച രാത്രി സാർഥകും സഞ്ചാലികയും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനിടെ സഞ്ചാലിക മൂർച്ചയേറിയ ആയുധം കൊണ്ട് സാർഥകിന്റെ തോളിൽ ആഞ്ഞുവെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസികൾ രക്തത്തിൽ കുളിച്ചുകിടന്ന സാർഥക്കിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സഞ്ചാലികയെ സംഭവ സ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിന് പിന്നാലെ സഞ്ചാലികയുടെ അമ്മ മൗമിത ബസുവിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഇരുവരും തമ്മിലുള്ള വഴക്കിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. പെട്ടെന്നുണ്ടായ വാക്കുതർക്കം മാത്രമാണോ അതോ കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!