ജിദ്ദ: 2027-ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനായുള്ള ഉഭയകക്ഷി ഹജ്ജ് കരാറില്‍ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. സൗദി അറേബ്യന്‍ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍-റാബിയയുമായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കരാര്‍ ഔദ്യോഗികമായി ഒപ്പുവെച്ചത്.
പുതിയ കരാര്‍ പ്രകാരം 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കാണ് 2027-ലെ ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കുക.
ഹജ്ജ് 2027-ന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും, സേവനങ്ങളുടെ സുഗമമായ നടത്തിപ്പും സുരക്ഷയും ഉറപ്പാക്കാനും യോഗത്തില്‍ ധാരണയായി. ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമായ ഹജ്ജ് അനുഭവം ഒരുക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും ശക്തമാക്കുമെന്ന് യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി വ്യക്തമാക്കി.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
