കൊൽക്കത്ത: ബംഗാളിലെ റായ്ഗഞ്ചിൽ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു.
ഉത്തര ദിനാജ്പുർ ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ ദിലീപ് റോയ് ആണ് കൊല്ലപ്പെട്ടത്. ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്തെ നാലാമത്തെ പൊലീസ് ഏറ്റുമുട്ടൽ കൊലപാതകമാണിത്.
ഈ മാസം 3 ന് വീട്ടിൽനിന്നു സൈക്കിളിൽ പുറത്തുപോയ പെൺകുട്ടിയെ കാണാതാവുകയും അഞ്ചിന് കുലിക് നദിക്കു സമീപമുള്ള വനമേഖലയിൽനിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
പെൺകുട്ടിയുടെ അടുത്ത ബന്ധുവായ ദിലീപ് റോയ് സംഭവത്തിനുശേഷം ഒളിവിലായിരുന്നു. ജാർഖണ്ഡിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റായ്ഗഞ്ചിലെ ഗൗരി ഗ്രാമത്തിനു സമീപം പൊലീസ് ഇയാളെ കണ്ടെത്തി.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ ദിലീപ് റോയ് തങ്ങൾക്കു നേരെ വെടിയുതിർക്കുകയും തിരിച്ചടിയിൽ ഇയാൾ കൊല്ലപ്പെടുകയും ചെയ്തെന്നാണ് പൊലീസ് ഭാഷ്യം. പൊലീസിന്റെ നടപടിയെ മുഖ്യമന്ത്രി സുവേന്ദു അധികാരി ന്യായീകരിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
