അവരെ തനിച്ചാക്കി ചിപ്പി മടങ്ങി; സഊദിയിൽ മരിച്ച മലയാളി നഴ്സിന് കണ്ണീർവിട നൽകി പ്രവാസലോകം

News Desk
1 Min Read

റിയാദ്: റിയാദിൽ മരണമടഞ്ഞ കാസർകോട് സ്വദേശിനി ചിപ്പി രതീഷിന്റെ (35) മൃതദേഹം നാട്ടിലെത്തിച്ചു. ആവശ്യമായ രേഖകളെല്ലാം ശരിയാക്കി കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

ബെരിക്കുളം, പരപ്പ, വെള്ളരിക്കുണ്ട് സ്വദേശിനിയായ ചിപ്പി രതീഷ് കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.

പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ് ചിപ്പി രതീഷ്. ഭർത്താവ് രതീഷ് സൗത്ത് ആഫ്രിക്കയിലാണ് ജോലി ചെയ്യുന്നത്. പ്ലസ് വൺ വിദ്യാർഥി അനുനന്ദ കെ. രതീഷും മൂന്നാം ക്ലാസ് വിദ്യാർഥി ദിവ്യ രതീഷുമാണ് മക്കൾ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!