പ്രവാസികൾക്ക് എംബസിയിൽ സ്വപ്ന ജോലി: ഇന്ത്യൻ പൗരന്മാർക്ക് അവസരം, ലിവിങ് അലവൻസും ശമ്പളവും ലഭിക്കും

malayalampress
1 Min Read

റിയാദ്: റിയാദിലെ ഇന്ത്യൻ എംബസിയിൽ ബിരുദധാരികളായ ഉദ്യോഗാർഥികളിൽ നിന്നും ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സഊദി അറേബ്യയിൽ താമസിച്ച് ജോലി ചെയ്യാൻ നിയമപരമായി അർഹതയുള്ളതും സാധുവായ ഇഖാമയുള്ളതുമായ ഇന്ത്യൻ പൗരന്മാർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 4,000 സൗദി റിയാലും ജീവിതച്ചെലവ് അലവൻസും (COLA) ലഭിക്കുന്നതാണ്.

∙ യോഗ്യതാ മാനദണ്ഡങ്ങൾ

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, കംപ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യം, ഇംഗ്ലിഷ് ഭാഷ സംസാരിക്കുന്നതിലും എഴുതുന്നതിലും നല്ല പ്രാവീണ്യം,അറബിക് ഭാഷയിലുള്ള പ്രവർത്തന പരിജ്ഞാനം. 01/10/2026 തീയതിയിൽ 35 വയസ്സിൽ താഴെ പ്രായമുള്ളവരായിരിക്കണം.

• തിരഞ്ഞെടുപ്പ് രീതി

അപേക്ഷകളുടെയും രേഖകളുടെയും പ്രാഥമിക പരിശോധന/ഷോർട്ട് ലിസ്റ്റിങ്,ഒബ്‌ജക്‌റ്റീവ് ചോദ്യങ്ങൾ ഉൾപ്പെടുന്ന എഴുത്തുപരീക്ഷ, എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവർക്കായി ടൈപ്പിങ് ടെസ്റ്റും അഭിമുഖവും (ഇന്റർവ്യൂ).

∙ സമർപ്പിക്കേണ്ട രേഖകൾ

അപേക്ഷ അയക്കുമ്പോൾ: ബിരുദ സർട്ടിഫിക്കറ്റ് (Degree Convocation Certificate), 10, 12 ക്ലാസ് സർട്ടിഫിക്കറ്റുകൾ, കൺസോളിഡേറ്റഡ് മാർക്ക്‌ഷീറ്റ്, ഇഖാമയുടെ ഡിജിറ്റൽ കോപ്പി, പാസ്‌പോർട്ട് കോപ്പി എന്നിവ പിഡിഎഫ് ഫോർമാറ്റിൽ ഉള്ളടക്കം ചെയ്യണം. അഭിമുഖ സമയത്ത്: വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാരോ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമോ, ഒപ്പം വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയത് (അറ്റസ്റ്റ്) ഹാജരാക്കണം.

∙ അപേക്ഷ സമർപ്പിക്കേണ്ട വിധം

ആവശ്യമായ രേഖകൾ സഹിതം Application for the Post of Clerk – (Candidate Name) എന്ന് സബ്‌ജെക്ട് നൽകി [indembriyadhrecruitment@gmail.com](mailto:indembriyadhrecruitment@gmail.com) എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയക്കേണ്ടതാണ്. വിശദവിവരങ്ങൾ [www.eoiriyadh.gov.in](http://www.eoiriyadh.gov.in) എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 സെപ്റ്റംബർ 22.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!