പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് 17 മിസൈല്‍ ആക്രമണങ്ങള്‍

News Desk
1 Min Read

ദുബായ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് പതിനേഴ് മിസൈല്‍ ആക്രമണങ്ങള്‍. നൂറ്റിപതിനൊന്ന് മുന്നറിയിപ്പുകള്‍ ലഭിച്ചതായും എയര്‍പോര്‍ട്ട്‌സ് സിഇഒ അറിയിച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് പഴയതിലും വര്‍ധിച്ചതായും അധികൃതര്‍ അറിയിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മേഖലയിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കാര്യമായ ആക്രമണം ഉണ്ടായിരുന്നു. ദുബായിലെ രണ്ടു വിമാനത്താവളങ്ങളിലും നിരന്തരം അലര്‍ട്ടുകള്‍ നല്‍കി. ദുബായ് വിമാനത്താവളങ്ങളില്‍ 17 മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായതായി എയര്‍പോര്‍ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. ആകെ 111 മുന്നറിയിപ്പുകള്‍ ലഭിച്ചു. ഈ അക്രമണങ്ങള്‍ ഒന്നും തന്നെ കാര്യമായ നാഷനഷ്ടമുണ്ടാക്കിയിട്ടില്ല.

ആരും മരിച്ചിട്ടില്ലെന്നും നിസാര മുറിവുകള്‍ പറ്റിയവര്‍ സുഖം പ്രാപിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് വിമാനത്താവളങ്ങള്‍ വേഗത്തില്‍ സാധാരണ പ്രവര്‍ത്തനത്തിലേക്ക് മടങ്ങിവന്നു. ദുബായിയുടെ വ്യോമയാന മേഖലയുടെ പ്രതിരോധശേഷിയെ ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ എണ്ണം വളരെ വേഗത്തില്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞു. മാര്‍ച്ചില്‍ 2.5 ദശലക്ഷമായി കുറഞ്ഞതിനുശേഷം പ്രതിമാസ ഗതാഗതം കൃത്യമായി പുനഃസ്ഥാപിച്ചതോടെ, തടസങ്ങള്‍ക്കിടയിലും, വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ദുബായ് വിമാനത്താവളങ്ങള്‍ 31.5 ദശലക്ഷം അതിഥികളെ കൈകാര്യം ചെയ്തതായി ഗ്രിഫിത്ത്‌സ് പറഞ്ഞു. ശൈത്യകാലം ആരംഭിക്കുന്നതിനോടനുബന്ധിച്ച് സര്‍വീസ് അവസാനിപ്പിച്ചുപോയ വിമാനകമ്പനികള്‍ ഒക്ടോബര്‍ 25 ന് തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായില്‍ നിന്ന് ഇപ്പോള്‍ 104 രാജ്യങ്ങളിലേക്കും 260 നഗരങ്ങളിലേക്കും സര്‍വീസുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!