ദമാം – കോഴിക്കോട് ഇൻഡിഗോ അനിശ്ചിതമായി വൈകുന്നു; എയർപോർട്ടിൽ കുടുങ്ങി യാത്രക്കാർ

malayalampress
1 Min Read
  • ബോംബ് ഭീഷണി: ലക്നോ-ദമാം ഇൻഡിഗോ വിമാനം വൈകുന്നേരം അഹമ്മദാബാദിൽ ഇറക്കിയിരുന്നു

ദമാം: ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനം അനിശ്ചിതമായി വൈകുന്നു. വ്യാഴാഴ്ച വൈകുന്നേരം 7:25 ന് ദമാമിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറപ്പെടാൻ കഴിയാതെ നിൽക്കുന്നത്. യാത്രക്കാർ ദമാം വിമാനത്താവളത്തിൽ കഴിയുകയാണ്.

വ്യാഴാഴ്ച വൈകുന്നേരം 7:25 ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ 6E വിമാനം ആദ്യം 9 മണിക്ക് പുറപ്പെടുമെന്നും പിന്നീട്വെ 11 മണിക്ക് പുറപ്പെടുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. അവസാനം ഏറ്റവും ഒടുവിൽ വെള്ളിയാഴ്ച പുലർച്ചെ 4:20 ന് പുറപ്പെടുമെന്നാണ് ഒടുവിൽ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.

അതേസമയം, വിമാനം അനിശ്ചിതമായി വൈകുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമല്ല. ടെക്നിക്കൽ തകരാർ മൂലമാണോ അതോ മറ്റുവല്ല സാങ്കേതിക പ്രശ്നങ്ങൾ മൂലമാണോ എന്നും വ്യക്തമല്ല. ദമാമിൽ നിന്ന് ലക്‌നോലേക്ക് പുറപ്പെട്ട വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നു.

ബോം​​ബ് ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് ല​​ക്നോ-​​ദ​​മാം ഇ​​ൻ​​ഡി​​ഗോ വി​​മാ​​നം അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ അ​​ടി​യ​​ന്ത​​ര​​മാ​​യി ഇ​​റ​​ക്കി. ടി​​ഷ്യു പേ​​പ്പ​​റി​​ൽ എ​​ഴു​​തി​​യ നി​​ല​​യി​​ലാ​​ണ് ബോം​​ബ് ഭീ​​ഷ​​ണി ക​​ണ്ടെ​​ത്തി​​യ​​ത്. വൈ​​കു​​ന്നേ​​രം 5.45നാ​​ണ് അ​​ഹ​​മ്മ​​ദാ​​ബാ​​ദ് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ വി​​മാ​​നം അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​റ​​ക്കി​​യ​​ത്. പ​​രി​​ശോ​​ധ​​ന​​യി​​ൽ സം​​ശ​​യാ​​സ്പ​​മാ​​യി ഒ​​ന്നും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. 107 യാ​​ത്ര​​ക്കാ​​രും ആ​​റു ജീ​​വ​​ന​​ക്കാ​​രു​​മാ​​ണു വി​​മാ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്.

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!