ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

malayalampress
1 Min Read

ഷാർജ: ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി, ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരുടെ സഹോദരനായ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. ഷാർജ ഭരണാധികാരിയുടെ റൂളേഴ്സ് കോർട്ട് അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

മൃതദേഹം വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം ഷാർജയിലെ കിങ് ഫൈസൽ പള്ളിയിൽ നടക്കുന്ന ജനാസ നമസ്കാരത്തിന് ശേഷം അൽ ജുബൈൽ ഖബറിസ്ഥാനിൽ ഖബറടക്കും. ഷാർജയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

പുരുഷന്മാരുടെ അനുശോചനങ്ങൾ ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അൽ ബദീയിലെ ഷെയ്ഖ് അബ്ദുല്ല ബിൻ സലേം അൽ ഖാസിമിയുടെ വസതിയിലും വനിതകളുടെ അനുശോചനം അൽ തർഫയിലെ പരേതന്റെ വസതിയിലും സ്വീകരിക്കും

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!